/kalakaumudi/media/media_files/2025/09/14/modi-2025-09-14-14-59-30.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാലു പുതിയ ലേബര്‍ കോഡുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2020-ല്‍ പാര്‍ലമെന്റ് പാസാക്കിയ തൊഴില്‍ ചട്ടങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍ക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രയോജനകരമാകുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യമിടുന്നത്. പഴയ തൊഴില്‍ നിയമങ്ങളെ ഏകീകരിച്ചാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്.
രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എക്സിലൂടെ അറിയിച്ചു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്.
പുതിയ തൊഴില്‍ കോഡുകള്‍ സാര്‍വത്രിക സാമൂഹിക സുരക്ഷയ്ക്ക് ശക്തമായ അടിത്തറയായി വര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഭാവിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
