രാജ്യം നാലാഘട്ട വോട്ടെടുപ്പിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

2019ല്‍ ഭൂരിഭാഗം മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഇത്തവണ കാറ്റ് മാറി വീശും എന്നാണ് ഇന്‍ഡ്യ മുന്നണി വിലയിരുത്തല്‍.

author-image
Sukumaran Mani
New Update
election

Elections

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണം ഇന്ന്. ഒന്‍മ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടുന്ന 96 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും മുഴുവന്‍ മണ്ഡലങ്ങളും നാളെ ഒറ്റ ഘട്ടമായി പോളിംഗ് ബൂത്തിലേക്ക് പോകും.

ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 4, മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്.

2019ല്‍ ഭൂരിഭാഗം മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഇത്തവണ കാറ്റ് മാറി വീശും എന്നാണ് ഇന്‍ഡ്യ മുന്നണി വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, അസദ്ദുദ്ദീന്‍ ഒവൈസി, മാധവി ലത തുടങ്ങിയ പ്രമുഖരും ജനവിധി തേടും.

BJP congress INDIA alliance LOKSABHA ELECTIONS 2024