/kalakaumudi/media/media_files/2025/01/10/v3gUMpExvYfk37ytGB3H.jpg)
ഫെബ്രുവരിയില്‍ രാജ്യവ്യാപക പണിമുടക്കിന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് പണിമുടക്ക്. പൊതുസ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കും. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. പൊതുമേഖലാ ബാങ്കുകളിലെ വര്‍ക്ക്മാന്‍/ഓഫീസര്‍ ഡയറക്ടര്‍മാരുടെ ഒഴിവുകള്‍ കൂടിവരികയാണ്. ഇത് എത്രയും വേഗം നികത്തണം. ആഴ്ചയില്‍ 5 ദിവസം മാത്രം ജോലി, ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന ഡിഎഫ് എസ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക,പെന്‍ഷന്‍ പരിഷ്‌കരണം, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ എന്നിവയും യൂണിയന്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയാക്കിയ കാര്യങ്ങള്‍ നടപ്പാക്കണമെന്നും യൂണിയന്‍ വ്യക്തമാക്കി.