കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നു

ലേബർ കോഡിന്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് .ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

author-image
Devina
New Update
labour

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന  പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് 10 തൊഴിലാളി യൂണിയനുകൾ ചേർന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നു .

 ലേബർ കോഡിന്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് .

ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കാത്ത  നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനകളുടെയും ആവിശ്യം .

കാർഷിക നിയമങ്ങൾക്കെതിരായ കർഷകസമരത്തിന്റെ അഞ്ചാം വാർഷികംകൂടി മുൻനിർത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം.

തൊഴിൽ കോഡുകൾ പിൻവലിക്കുംവരെ സമരപരിപാടികൾ തുടരാനാണ് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം.