സ്യൂട്ട്‌കെയ്‌സ് പരാമര്‍ശം; നവജ്യോത് കൗര്‍ സിദ്ദുവിന് സസ്‌പെന്‍ഷന്‍

500 കോടി രൂപയടങ്ങിയ സ്യൂട്ട്‌കെയ്‌സ് നല്‍കാന്‍ കഴിയുന്നവര്‍ക്കേ പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമുഖമാകാന്‍ കഴിയൂ എന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നാണു സസ്‌പെന്‍ഷന്‍

author-image
Biju
New Update
sidhu

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയ സ്യൂട്ട്‌കെയ്‌സ് പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. 500 കോടി രൂപയടങ്ങിയ സ്യൂട്ട്‌കെയ്‌സ് നല്‍കാന്‍ കഴിയുന്നവര്‍ക്കേ പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമുഖമാകാന്‍ കഴിയൂ എന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നാണു സസ്‌പെന്‍ഷന്‍. 

ഏതെങ്കിലും പാര്‍ട്ടി സിദ്ദുവിന് അധികാരം നല്‍കിയാല്‍ പഞ്ചാബിനെ സുവര്‍ണ സംസ്ഥാനമാക്കി മാറ്റുമെന്ന് കൗര്‍ പറഞ്ഞു. അതോടെ, സിദ്ദുവും ഭാര്യയും പാര്‍ട്ടിമാറുമെന്ന സൂചന ശക്തമായി. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിനായി ഇത്രയും വലിയ തുക നല്‍കാന്‍ തന്റെയും ഭര്‍ത്താവിന്റെയും കയ്യിലില്ലെന്നും പഞ്ചാബിനു വേണ്ടിയാണ് സംസാരിക്കുന്നെന്നും അവര്‍ പറഞ്ഞു.  2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു കൗറിന്റെ പരാമര്‍ശം.