പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ വെട്ടിക്കൊന്നു

നക്സലൈറ്റ് ആക്രമണമാണോ എന്ന് സംശയിക്കുമ്പോഴും വ്യക്തിവൈരാഗ്യം ഉള്‍പ്പെടെയുളള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

author-image
Rajesh T L
New Update
attack

Naxalite attack against police

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛത്തീസ്ഗഡിലെ നക്സലേറ്റ് ശക്തികേന്ദ്രമായ സുക്മ ജില്ലയില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ വെട്ടിക്കൊന്നു. സുക്മ എന്ന് പേരുളള പൊലീസ് കോണ്‍സ്റ്റബിളിനെ ഞായറാഴ്ച രാത്രിയാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.നക്സല്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രഥമിക നിഗമനം. ഞായറാഴ്ച രാത്രി ഗാദിരാസ് ഗ്രാമത്തില്‍ നടന്ന ഒരു മേളയില്‍ പങ്കെടുക്കാന്‍ സുക്മ പോയിരുന്നു. അവിടെവച്ച് അജ്ഞാതന്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. സുക്മ സംഭവസ്ഥലത്തു തന്നെ മരിച്ചു.വിവരമറിഞ്ഞ് എത്തിയ ഗദിരാസ് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. നക്സലൈറ്റ് ആക്രമണമാണോ എന്ന് സംശയിക്കുമ്പോഴും വ്യക്തിവൈരാഗ്യം ഉള്‍പ്പെടെയുളള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

 

Naxalite attack