/kalakaumudi/media/media_files/2025/04/03/bG3zTi5kgLVeoIupTWBF.jpg)
നവിമുംബൈ:മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ സംഗീതയാത്ര നടത്താനൊരുങ്ങി ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പാട്ടരങ്ങ് 2025 ശനിയാഴ്ച്ച അരങ്ങേറും ന്യൂ ബോംബെ കേരളീയ സമാജം നടത്തിവരുന്ന പ്രതിമാസ സംഗീത സദസ്സായ പാട്ടരങ്ങിൻ്റെ വാർഷികത്തിൽ മലയാള ചലച്ചിത്രഗാനങ്ങളുടെ മനോഹരലോകത്തിലേക്ക് സംഗീതപ്രേമികളെ പാട്ടിൻ്റെ സാഹിത്യവും ചരിത്രവും ചർച്ച ചെയ്യപ്പെടും. ഏപ്രിൽ 5, ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് NBKS അങ്കണത്തിൽ നടക്കുന്ന ഈ സംഗീതസദസ്സിൽ മലയാള സിനിമാ ഗാനങ്ങളുടെയും പിന്നണി കഥകളുടെയും കഥാപ്രവാഹമായി മാറും. പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഈ സംഗീതസന്ധ്യയിൽ ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യത്തെയും സംഗീതാനുഭവങ്ങളെയും പങ്കുവെയ്ക്കുന്നു. മലയാള സിനിമാഗാനങ്ങളുടെ പിറവിയുടെ കഥകൾ, പാട്ടാനുഭവങ്ങൾ, ഗാനരചനയുടെ സമ്പന്നത, അണിയറ ശില്പികളുടെ സംഭാവനകൾ—ഇവയെല്ലാം ഈ സദസ്സിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടും. പ്രകാശ് കാട്ടാക്കട (സെക്രട്ടറി) Ph :97024 33394