മഹാരാഷ്ട്രയിൽ എൻഡിഎ മുന്നേറ്റം :ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ ആരംഭിച്ചു.കേരളത്തിൽ വയനാട് ലോക്‌സഭാ,പാലക്കാട് നിയമസഭാ മണ്ഡലം,കർണാടകയിലെ ചെന്നപട്ടണ നിയമസഭാ മണ്ഡലം എന്നിവയുൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണലും രാവിലെ എട്ട് മുതൽ ആരംഭിച്ചു .

author-image
Rajesh T L
New Update
mh

മുംബൈ : മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ ആരംഭിച്ചു.കേരളത്തിൽ വയനാട് ലോക്‌സഭാ,പാലക്കാട് നിയമസഭാ മണ്ഡലം,കർണാടകയിലെ ചെന്നപട്ടണ നിയമസഭാ മണ്ഡലം എന്നിവയുൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണലും രാവിലെ എട്ട്  മുതൽ  ആരംഭിച്ചു. 

മഹാരാഷ്ട്ര  ജാർഖണ്ഡ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.ആകെയുള്ള 288 സീറ്റുകളിൽ 211ലും എൻഡിഎയാണ് മുന്നിൽ.ഇന്ത്യ സഖ്യം 68 സീറ്റുകളിലാണ് ലീഡുചെയ്യുന്നത്. ജാർഖണ്ഡിലും എൻഡിഎ സഖ്യമാണ് കേവലഭൂരിപക്ഷത്തിൽ മുന്നിൽ .41 സീറ്റുകളിൽ എൻഡിഎയും 38 സീറ്റുകളിൽ ഇന്ത്യസഖ്യവുമാണ് ജാർഖണ്ഡിൽ ലീഡ് ചെയുന്നത്.ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് പോരാട്ടം.

അതേസമയം ഉത്തർപ്രദേശിലെ 9 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സമാജ്‌വാദി,കോൺഗ്രസ് സഖ്യ സ്ഥാനാർഥികൾ പിന്നിലാണ്.9 മണ്ഡലങ്ങളിൽ 7 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത് ഉത്തർപ്രദേശിൽ ആകെ 9 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഇതിൽ ബിജെപിയും കോൺഗ്രസ്-സമാജ്‌വാദി സഖ്യവും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മിക്കയിടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.മറുവശത്ത്,സമാജ്‌വാദി-കോൺഗ്രസ് സഖ്യം പിന്നിലാണ്.കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെങ്കിലും സമാജ്‌വാദി സ്ഥാനാർത്ഥികൾ മാത്രമാണ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നത്.

election Byelection byelection 2024