ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. ഒമ്പത് പേര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു. 112 ആണ് എന്‍ഡിഎ മുന്നണിയുടെ അംഗബലം. ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. ഇതുകൂടി ചേര്‍ക്കുമ്പോള്‍ ഭരണമുന്നണിയുടെ കരുത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും. ഒരു കോണ്‍ഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 85 ആയി ഉയര്‍ന്നു.
രാജ്യസഭയില്‍ ആകെ 245 സീറ്റുകളാണുള്ളത്. ഇതില്‍ ജമ്മു കാശ്മീരില്‍ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങള്‍ക്കുള്ള നാലും സീറ്റുകള്‍ അടക്കം എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാല്‍ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഈ 119 സീറ്റുകളുടെ കരുത്താണ് എന്‍ ഡി എ ഇപ്പോള്‍ നേടിയിരിക്കുന്നത്.