/kalakaumudi/media/media_files/2025/11/14/enda-2025-11-14-12-51-10.jpg)
പട്ന :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എൻ ഡി എ മുന്നണി ക്യാമ്പുകളിൽ ആഘോഷംതുടങ്ങിരിക്കുകയാണ് .
അഞ്ച് ലക്ഷം രാസഗുളയും ഗുലാബ് ജാമുനും 50 ,000 പേർക്കുള്ള വലിയ സദ്യയും തയ്യാറാക്കികൊണ്ടാണ് എൻ ഡി എ പ്രവർത്തകർ വിജയാഘോഷത്തിനു മാറ്റുകൂട്ടാനൊരുങ്ങുന്നത്.
ഇതിനോടകം തന്നെ ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട് .
പാചക പാത്രത്തിനുമുന്നിൽ നിതീഷ്കുമാറിന്റെയും മോദിയുടെയും ചിത്രങ്ങൾ വെച്ചാണ് ലഡ്ഡു തയ്യാറാക്കുന്നത് എന്നത് വളരെ വ്യത്യസ്തമായ ഒരു സവിശേഷത തന്നെയാണ് .
ഏറെ സവിശേഷതയാർന്ന വസ്തുത എന്തെന്നുവെച്ചാൽ ദൃഷ്ടി ദോഷം മാറ്റാനായി സമീപത്തു നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും കൂടി പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട് .
ഇത് വളരെ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ് .ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ എന്നതാണ് ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൃഷ്ണ സിങ് കല്ലു അറിയിച്ചു .
ആഘോഷ ചടങ്ങിലേക്ക് പട്നയിലെ എല്ലാ ബി ജെ പി അനുഭാവികളെയും എല്ലാ പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട് .
തിരഞ്ഞെടുപ്പ് ഫലം പൂർണമായി പ്രഖ്യാപിക്കപ്പെടുമ്പോൾ മികച്ച ഒരു വിജയാന്തരീക്ഷം സൃഷ്ടിക്കപ്പെടും എന്ന ആത്മവിശ്വാസം തന്നെയാണ് പട്നയിലെ ഈ ആഘോഷാന്തരീക്ഷം പ്രതിഫലിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
