ഭഗവാന്‍ കൃഷ്ണനെ ധ്യാനിച്ച് മോദിജി ഇറങ്ങി; വരുന്നത് മാറ്റത്തിന്റെ ഇന്ത്യ

വളരെക്കാലമായി ആണവ ഭീഷണി തുടരുന്നുണ്ട്. പക്ഷെ ഇനി അത് അനുവദിക്കില്ല. ഇനിയുംശത്രുക്കള്‍ ആണവഭീഷണി തുടര്‍ന്നാല്‍ ഇന്ത്യന്‍ സേന പ്രതികരിക്കും. അവര്‍ സ്വന്തംനിബന്ധനകള്‍ക്കനുസൃതമായി, അവര്‍ തിരഞ്ഞെടുക്കുന്ന സമയത്ത് പ്രതികരിക്കും

author-image
Biju
New Update
M2

ന്യൂഡല്‍ഹി: ഒപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ മര്‍മ്മത്തടിച്ച ഇനിയും തുടരുമെന്ന സൂചനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്യദിനത്തില്‍ പങ്കുവയ്ക്കുന്നത്. പാകിസ്ഥാന്റെ ആണവഭീഷണിയെ ഒറ്റവാക്കില്‍ത്തന്നെ എതിര്‍ത്ത പ്രധാനമന്ത്രി രാജ്യത്തിനെതിരായ ഏതൊരു നീക്കവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും യാതൊരുവിട്ടുവീഴ്ചയ്ക്കും സമയം നല്‍കാതെ തിരിച്ചടി ഉണ്ടാകുമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. 

ശത്രുക്കള്‍ഭീഷണി തുടര്‍ന്നാല്‍ ഇന്ത്യന്‍ സൈന്യം ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും അദ്ദേഹംമുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ തുടര്‍ച്ചയായി പ്രകോപിപ്പിക്കന്നതിലൂടെ ഇന്ത്യയെ ശക്തികുറഞ്ഞ രാഷ്ട്രമായി ചിത്രീകരിക്കാനാണ് പാക്സ്ഥാന്‍ ശ്രമിക്കുന്നതെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ പാകിസ്ഥാന്റെ കള്ളക്കള്ളി മുളയിലേതിരിച്ചറിഞ്ഞ് നുള്ളിക്കളയാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയുംഇന്ത്യ വേര്‍തിരിച്ചു കാണില്ലെന്നും മോദി സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വളരെക്കാലമായി ആണവ ഭീഷണി തുടരുന്നുണ്ട്. പക്ഷെ ഇനി അത് അനുവദിക്കില്ല. ഇനിയുംശത്രുക്കള്‍ ആണവഭീഷണി തുടര്‍ന്നാല്‍ ഇന്ത്യന്‍ സേന പ്രതികരിക്കും. അവര്‍ സ്വന്തംനിബന്ധനകള്‍ക്കനുസൃതമായി, അവര്‍ തിരഞ്ഞെടുക്കുന്ന സമയത്ത് പ്രതികരിക്കും. ഭീകരരേയുംഅവരെ പിന്തുണക്കുന്നവരേയും വെറുതെ വിടില്ല. അവരോടും അതേ രീതിയില്‍ തന്നെ പെരുമാറാന്‍തങ്ങള്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്താന്റെ ഉറക്കം നഷ്ടപ്പെട്ടു. പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ മുഴുവന്‍ പ്രകോപിതരായി. ആക്രമണത്തില്‍ ലോകം മുഴുവന്‍ഞെട്ടി. ഈ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍  മോദി പറഞ്ഞു.

ആത്മ നിര്‍ഭര്‍ ഭാരത് എന്താണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തതനേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാന്‍ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലംശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന തന്റെ മുന്‍പരാമര്‍ശം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. സിന്ധുനദീജല കരാര്‍ ഇനി തുടരില്ലെന്ന സൂചനയുംഅദ്ദേഹം നല്‍കി. കരാര്‍ അന്യായമാണെന്ന് ജനം തിരിച്ചറിഞ്ഞു. ശത്രുക്കളുടെ ഭൂമിയിലേക്ക്ജലസേചനം ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഇവിടെ നമ്മുടെ കര്‍ഷകര്‍ കഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ്പതിറ്റാണ്ടുകളായി നമ്മുടെ കര്‍ഷകര്‍ക്ക് ഇത്രയധികം നഷ്ടം വരുത്തിയ കരാറാണ് ഇതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യ, സാമ്പത്തികം, തൊഴില്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം പുതിയ വികസന പദ്ധതികളും മാറ്റങ്ങളും പ്രഖ്യാപിച്ചാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം 103 മിനിറ്റ് നീണ്ടതും ലോകം ശ്രദ്ധിച്ചിരുന്നു. പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകള്‍

രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയിലെ പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച സെമികണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ''രാജ്യത്തെ യുവാക്കളോടും ഇന്ത്യയുടെ സാങ്കേതിക ശക്തി മനസ്സിലാക്കുന്ന ലോകമെമ്പാടുമുള്ളവരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ് ഈ വര്‍ഷം അവസാനത്തോടെ, ഇന്ത്യയില്‍ നിര്‍മിച്ച ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകും. സെമികണ്ടക്ടര്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ സ്വാശ്രയത്വം എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ശ്രമം. അതിനായി ആറ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്''  പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തെ സജ്ജമാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, ചുവപ്പുനാട ഒഴിവാക്കുക, ഭരണം നവീകരിക്കുക, 2047 ഓടെ 10 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി രാജ്യത്തെ സജ്ജമാക്കുക എന്നിവ ലക്ഷ്യമിട്ട് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും.

സുദര്‍ശന്‍ ചക്ര ദൗത്യം

ശ്രീകൃഷ്ണ ഭഗവാനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലങ്ങളെ ശത്രുഭീഷണികളില്‍നിന്നു സംരക്ഷിക്കാന്‍ സുദര്‍ശന്‍ ചക്ര എന്ന പ്രതിരോധ സംവിധാനം നിര്‍മിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ''നമ്മെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും തടയുന്നതിനു ശക്തമായ ആയുധ സംവിധാനം നിര്‍മിക്കുന്നതിനായി ഇന്ത്യ മിഷന്‍ സുദര്‍ശന്‍ ചക്ര ആരംഭിക്കുന്നു. 2035 ഓടെ രാജ്യവ്യാപകമായി എല്ലാ പൊതു സ്ഥലങ്ങളും സുരക്ഷാ കവചത്തിന്റെ സംരക്ഷണത്തിലാകും. ഇതിനായി ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ സംയോജിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു''  പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി സമ്മാനം

ദീപാവലിയോടെ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അതോടെ സാധാരണക്കാര്‍ക്ക് ഗണ്യമായ നികുതി ഇളവു ലഭിക്കുകയിും അവശ്യ വസ്തുക്കളുടെ നികുതി കുറയ്ക്കുന്നതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ജിഎസ്ടിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനായി സംസ്ഥാനങ്ങളുമായി നടത്തി. ഇത് പൗരന്മാര്‍ക്കുള്ള ദീപാവലി സമ്മാനമായിരിക്കും. നമ്മുടെ എംഎസ്എംഇകള്‍ക്ക് വലിയ പ്രയോജനം ലഭിക്കുമെന്നും അത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി

ഇന്ത്യയിലെ യുവാക്കള്‍ക്കായി പ്രധാന്‍മന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന ആരംഭിക്കും. ഒരു ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പ്രകാരം, സ്വകാര്യ കമ്പനികളില്‍ ജോലി നേടുന്ന യുവാക്കള്‍ക്ക് സര്‍ക്കാര്‍ 15,000 രൂപ നല്‍കും. ഏകദേശം 3.5 കോടി യുവാക്കള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നുഴഞ്ഞുകയറ്റം തടയും

അതിര്‍ത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നുഴഞ്ഞുകയറ്റം തടയാന്‍ ഹൈപവേഡ് ഡെമോഗ്രഫി മിഷന്‍ ആരംഭിക്കുമെന്ന് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളിയെ നേരിടാനും ഇന്ത്യയിലെ പൗരന്മാരുടെ ഐക്യം, സമഗ്രത, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഇത്.

ഊര്‍ജ്ജത്തില്‍ തന്ത്രമിറക്കി

ഇന്ത്യ 10 പുതിയ ആണവ റിയാക്ടറുകള്‍ക്കായി അതിവേഗം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും  2047 ആകുമ്പോഴേക്കും ആണവോര്‍ജ ശേഷി പത്തിരട്ടി വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ''ഊര്‍ജ ആവശ്യങ്ങള്‍ക്കായി നമ്മള്‍ പല രാജ്യങ്ങളെയും വളരെയധികം ആശ്രയിക്കുന്നു. പെട്രോളിയം അടക്കം ഇറക്കുമതി ചെയ്യാന്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കേണ്ടിവരുന്നു. ഈ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കേണ്ടത് വളരെ പ്രധാനമാണ്. ജലവൈദ്യുതി പദ്ധതികള്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കും''  പ്രധാനമന്ത്രി പറഞ്ഞു.

naredramodi