ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പ് വിദൂരമല്ല; കരസേനാ മേധാവി

ഭീകരത കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ല. ഓപ്പറേഷന്‍ സിന്ദൂര്‍ 1.0-ല്‍ ഉണ്ടായിരുന്ന സംയമനം ഇനി ഞങ്ങള്‍ പാലിക്കില്ലെന്നും കരസേനാ മേധാവി പറഞ്ഞു.

author-image
Biju
New Update
kara

ജയ്പുര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കരസേനാ മേധാവി. രാജസ്ഥാനില്‍ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ഭൂപടത്തില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ഭീകരത കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വിദൂരമല്ല. ഓപ്പറേഷന്‍ സിന്ദൂര്‍ 1.0-ല്‍ ഉണ്ടായിരുന്ന സംയമനം ഇനി ഞങ്ങള്‍ പാലിക്കില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉടന്‍ ഒരു അവസരം ലഭിച്ചേക്കുമെന്നും തയാറായി ഇരിക്കാനും സൈനികരോട് കരസേനാ മേധാവി ആവശ്യപ്പെട്ടു.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ എഫ്16, ജെഎഫ്17 ഉള്‍പ്പെടെ 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് പറഞ്ഞിരുന്നു. കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാക്കിസ്ഥാനില്‍ 300 കിലോമീറ്റര്‍ ഉള്ളില്‍ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും വ്യോമസേനാ മേധാവി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

operation sindoor