ബിഹാര്‍ ഉപമുഖ്യമന്ത്രിക്കൊപ്പം നീറ്റ് കേസ് പ്രതികള്‍, വിവാദം

ആര്‍.ജെ.ഡിയാണ് ചിത്രം പുറത്തു വിട്ടത്. കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. '

author-image
Prana
New Update
net

Neet Exam

Listen to this article
0.75x1x1.5x
00:00/ 00:00

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും ശ്കതമാകുന്നതിനിടെ കേസിലെ  കേസിലെ പ്രതി ബിഹാര്‍ ഉപമുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്.  ആര്‍.ജെ.ഡിയാണ് ചിത്രം പുറത്തു വിട്ടത്. കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. 'നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യ പ്രതി ബിഹാര്‍ ഉപമുഖ്യമന്ത്രിക്കൊപ്പം' ആര്‍.ജെ.ഡി ട്വീറ്റ് ചെയ്യുന്നു. പ്രതികളും മന്ത്രിയും തമ്മിലുള്ള നിരവധി ചിത്രങ്ങളുണ്ടായിരുന്നുവെന്നും വിവാദമായതോടെ ഇതെല്ലാം മന്ത്രി ഡിലീറ്റ് ചെയ്തുവെന്നും ആര്‍.ജെ.ഡി എക്സിലെ പോസ്റ്റില്‍ ആരോപിക്കുന്നു. പ്രതികളെ മന്ത്രി അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ വരെയുണ്ട്. ഡിലീറ്റ് ചെയ്തതു കൊണ്ട് ഇത് നഷ്ടമായെന്ന ഭയം ആര്‍ക്കും വേണ്ട. എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമായി ഉണ്ടെന്നും അത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാന്‍ തയാറാണെന്നും ആര്‍.ജെ.ഡി തുറന്നടിക്കുന്നു. 'കുറ്റാരോപിതനെ അഭിനന്ദിച്ച ശക്തനായ മന്ത്രി, അദ്ദേഹത്തോടൊപ്പമുള്ള തന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു, പക്ഷേ വിഷമിക്കേണ്ട, അവയെല്ലാം ഞങ്ങളുടെ പക്കലുണ്ട്.

neet exam