/kalakaumudi/media/media_files/zXAGT4AWtVVGt86afhW5.jpg)
Neet Exam
ബിഹാറിലെ കുപ്രസിദ്ധ 'സോള്‍വേഴ്സ് ഗ്യാങ്ങിന്' പരീക്ഷയുടെ ഒരുദിവസം മുമ്പ് തന്നെ ചോദ്യങ്ങള്‍ പി.ഡി.എഫ് രൂപത്തില്‍ സോഷ്യല്‍മീഡിയ മുഖേന ലഭിച്ചതായി റിപ്പോര്‍ട്ട്. മെയ് നാലിനാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാല്‍, സോള്‍വേഴ്സ് സംഘത്തിന് മെയ് നാലിന് തന്നെ ചോദ്യങ്ങള്‍ ലഭിച്ചതായി കണ്ടെത്തി. കുപ്രസിദ്ധ സംഘത്തിലെ മേധാവി ബല്‍ദേവ് കുമാറിനാണ് ആദ്യം ഇവ ലഭിച്ചത്. പരീക്ഷ കേന്ദ്രങ്ങളിലൊന്നായ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്‌കൂളില്‍ നിന്നുള്ള വ്യക്തിയാണ് ഗ്യാങ് ലീഡര്‍ ബല്‍ദേവിന് ചോദ്യങ്ങള്‍ അയച്ചുകൊടുത്തത്. ഇതില്‍ പങ്കാളിയായ അധ്യാപകന്‍ അടക്കമുള്ളവര്‍ കസ്റ്റഡിയിലാണ്.പട്നയിലെ സോള്‍വേഴ്സ് സംഘത്തിന് മെയ് നാലിന് തന്നെ ചോദ്യങ്ങള്‍ ലഭിച്ചതായി കണ്ടെത്തി. കുപ്രസിദ്ധ സംഘത്തിലെ മേധാവി ബല്‍ദേവ് കുമാറിനാണ് ആദ്യം ഇവ ലഭിച്ചത്. പരീക്ഷ കേന്ദ്രങ്ങളിലൊന്നായ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്‌കൂളില്‍ നിന്നുള്ള വ്യക്തിയാണ് ഗ്യാങ് ലീഡര്‍രാമകൃഷ്ണ നഗര്‍ പൊലിസ് സ്റ്റേഷന് സമീപത്തെ പ്ലേ സ്‌കൂളിലെ പ്രിന്ററില്‍നിന്ന് വൈഫൈ ഉപയോഗിച്ചാണ് ബല്‍ദേവ് ഇതിന്റെ പകര്‍പ്പ് എടുത്തത്. ആര്‍ക്കും സോഷ്യല്‍മീഡിയ മുഖേന അയച്ചുകൊടുക്കാതിരിക്കാനും ബല്‍ദേവ് ശ്രമിച്ചു. പകര്‍പ്പുകള്‍ ടാക്സിയില്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് കൊടുത്തത്.
പ്ലേ സ്‌കൂളിലും തൊട്ടടുത്ത ബോയ്സ് ഹോസ്റ്റലിലും പാതികത്തിയ ചോദ്യക്കടലാസ് കണ്ടെത്തിയതാണ് സോള്‍വേഴ്സ് ഗ്യാങിലേക്ക് അന്വേഷണം എത്തിയത്. ഗ്യാങ്ങിലെ ഏതാനും പേരെ പൊലിസ് അറസ്റ്റ്ചെയ്തു. എല്ലാവരും ബിഹാറിലെ നളന്ദ സ്വദേശികളാണെങ്കിലും ഇവരുടെ വൃത്തങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ ഉണ്ട്. ഇവിടത്തെ കേന്ദ്രത്തില്‍ നീറ്റ് എഴുതിയ 15 സംശയകരമായ വിദ്യാര്‍ഥികളില്‍ നാലുപേരെ പൊലിസ് ചോദ്യംചെയ്തുവരികയാണ്. നാലുപേരും ചോദ്യപേപ്പര്‍ വായിച്ച ഉത്തരങ്ങള്‍ മനപാഠമാക്കിയിരുന്നു. 720ല്‍ 581, 483, 300, 185 എന്നിങ്ങനെയാണ് യഥാക്രമം ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക്.ബിഹാറിലെ ഗ്യാങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്ന ജാര്‍ഖണ്ഡ് ആസ്ഥാനമായ സംഘത്തിന്റെ ഇടപെടലിനുള്ള തെളിവുകളും പൊലിസിന് ലഭിച്ചു. ഇവയെല്ലാം പരിഗണിച്ചാണ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നുവെന്ന നിലപാടില്‍ ബിഹാര്‍ പൊലിസ് ഉറച്ചുനിന്നത്.