നീറ്റ് പരീക്ഷാ ക്രമക്കേട്; കേസിലെ മുഖ്യകണ്ണിയ്ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

സംഭവത്തിൽ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി പൊലീസ്  തെരച്ചിൽ തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‍സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ്.

author-image
Greeshma Rakesh
Updated On
New Update
neet exam controversy

neet exam irregularity

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി ബീഹാർ പൊലീസ്.സംഭവത്തിൽ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി പൊലീസ്  തെരച്ചിൽ തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‍സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇതാദ്യമായ ഇത്തരമൊരു സംഭവം.ഇതിനുമുമ്പും സഞ്ജീവിൻറെ നേതൃത്വത്തിലുള്ള സംഘം സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഇതിനിടെ, ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി ഞായറാഴ്ച നടക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക.

വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ. 

 

bihar Investigation neet exam irregularity