നീറ്റ് പരീക്ഷ ക്രമക്കേട് നിര്‍ണായക തെളിവുമായി ബിഹാര്‍ പോലീസ്

ഝാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന പരീക്ഷാ കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് വിവരം.നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

author-image
Prana
New Update
neet

Neet Exam

Listen to this article
0.75x1x1.5x
00:00/ 00:00

നീറ്റ് പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബിഹാര്‍ പോലീസ്. നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ പേപ്പറുമായി യോജിക്കുന്നതാണ്. ഇതുസംബന്ധിച്ച തെളിവുകളാണ് ബിഹാര്‍ പോലീസ് കൈമാറിയത്. ഝാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന പരീക്ഷാ കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് വിവരം.നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങള്‍ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും. നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇന്ന് എന്‍എസ്യു ഡല്‍ഹിയില്‍ പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എന്‍ടിഎയ്ക്കാണെന്നാണ് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. Neet Exam

NEET