neet pg 2024 new exam date to be announced today
ഡൽഹി: നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും.നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെയാണ് തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കമുള്ള സംഘടനകളും കേന്ദ്രത്തെ അറിയിച്ചു.
ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചർച്ച ആരംഭിച്ചത്. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് നീക്കം. അതെ സമയം നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനം ഡൽഹിയിൽ നടക്കും.