/kalakaumudi/media/media_files/2025/04/17/rPsZx1UscUVbWnBIwtmA.jpg)
ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി ജൂണ്‍ 15ന് എന്ന് സ്ഥിതീകരണം.കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മണി മുതല്‍ 12.30 വരെയും, വൈകീട്ട് 3.30 മുതല്‍ 7 മണി വരെയുമാണ് ഷിഫ്റ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
natboard.edu.in എന്ന സൈറ്റ് വഴി ഏപ്രില്‍ 17 വൈകീട്ട് മൂന്ന് മണി മുതല്‍ മെയ് ഏഴുവരെ ഓണ്‍ലൈനായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. മെയ് ഏഴിന് രാത്രി 11.55 വരെ അപേക്ഷകള്‍ സ്വീകരിക്കപ്പെടും.
ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.