നീറ്റ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേര്‍ക്ക് ഒന്നാം റാങ്ക്

ഒരു മലയാളിയടക്കം 17 പേര്‍ക്കാണ് പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.

author-image
anumol ps
New Update
neet ug exam

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



ന്യൂഡല്‍ഹി: വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ദേശീയ പരീക്ഷാ ഏജന്‍സിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഒരു മലയാളിയടക്കം 17 പേര്‍ക്കാണ് പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 61 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.

പുതിയ പട്ടിക വന്നതോടെ  16000 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നല്‍കിയ മാര്‍ക്ക് കുറയ്ക്കാന്‍ നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങള്‍ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ എന്‍ടിഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. 

പുതുക്കിയ ഫലങ്ങള്‍ exams.nta.ac.in/NEET എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌കോര്‍ കാര്‍ഡും വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്. 

neet exam