നെറ്റ് പരീക്ഷ: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ചോദ്യപേപ്പറില്‍

രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം എവിടെ, ഭഗവത് ഗീത മഹാഭാരതത്തിലെ എന്തിന്റെ വിശദഭാഗമാണ് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. പരീക്ഷയില്‍ ഒരു ഭാഗത്ത് പോലും ഭരണഘടന സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

author-image
Prana
New Update
ugc

NET exam

Listen to this article
0.75x 1x 1.5x
00:00 / 00:00

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത് പോലുള്ള വിചിത്രമായ ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയ നെറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികളോട് ചോദിച്ചിരിക്കുന്നത്. അവതരണ കല പ്രധാന വിഷയമായി എടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത്. 

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്, രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം എവിടെ, ഭഗവത് ഗീത മഹാഭാരതത്തിലെ എന്തിന്റെ വിശദഭാഗമാണ് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. പരീക്ഷയില്‍ ഒരു ഭാഗത്ത് പോലും ഭരണഘടന സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 

UGC net exam