യുജിസി നെറ്റ് 2024 പരീക്ഷ മാറ്റിവെച്ചു

ശ്രീകൃഷ്ണ ജയന്തി കാരണമാണ് പരീക്ഷ മാറ്റിവെയ്ക്കുന്നത്. ബാക്കി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് എന്‍ടിഎ അറിയിച്ചു. ഓഗസ്റ്റ് 26ലെ പരീക്ഷ ഓഗസ്റ്റ് 27ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

author-image
Vishnupriya
New Update
net
Listen to this article
0.75x1x1.5x
00:00/ 00:00

ഓഗസ്റ്റ് 26ന് നടത്താന്‍ നിശ്ചയിച്ച യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. ശ്രീകൃഷ്ണ ജയന്തി കാരണമാണ് പരീക്ഷ മാറ്റിവെയ്ക്കുന്നത്. ബാക്കി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് എന്‍ടിഎ അറിയിച്ചു. ഓഗസ്റ്റ് 26ലെ പരീക്ഷ ഓഗസ്റ്റ് 27ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷ. വിവിധ നഗരങ്ങളിലായി 83 വിഷയങ്ങള്‍ക്കാണ് പരീക്ഷ നടക്കുന്നത്. നേരത്തെ ജൂണ്‍ സെഷന്‍ യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 18നായിരുന്നു നിശ്ചയിച്ചിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ നിരവധി വിവാദങ്ങള്‍ കാരണം പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.

UGC net