റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ഇന്നലെ അർധരാത്രിയോടെയാണ് അപ്രതീക്ഷിതമായി തീയതികൾ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) 2024 മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കുമെന്നും എൻടിഎ അറിയിച്ചു.

author-image
Anagha Rajeev
New Update
f
Listen to this article
0.75x 1x 1.5x
00:00 / 00:00

റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. നേരത്തെ ഓഫ്‌ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനം. യുജിസി നെറ്റ് പരീക്ഷ 2024 ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയും സിഎസ്ഐആർ നെറ്റ് ജൂലൈ 25 മുതൽ 27 വരെയും നടക്കും.

UGC net exam