100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു

വിപണിയില്‍ കൂടുതൽ നോട്ടുകൾ എത്തിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുകയും സാമ്പത്തിക ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

author-image
Prana
New Update
RBI

ഡൽഹി: റിസർവ് ബാങ്ക് നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഡിസംബറിൽ മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 100,200 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്കിന്റെ 26ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര.നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകൾ. മുമ്പ് പുറത്തിറക്കിയ എല്ലാ 100,200 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറൻസിയാണെന്നും സാധുതയുമുള്ളതായിരിക്കുമെന്നും ആർബിഐ അറിയിച്ചു. വിപണിയില്‍ കൂടുതൽ നോട്ടുകൾ എത്തിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുകയും സാമ്പത്തിക ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

currency