ബിജെപിക്ക് പുതിയ ദേശീയ പ്രസിഡന്റിനെയും സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷൻമാരെയും നിയമിക്കാൻ നീക്കം. പാർട്ടിയുടെ പാർലമെന്ററി ബോഡിയാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പാർട്ടിയുടെ ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡത്തെ ആസ്പദമാക്കിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നിരിക്കുന്നത്. അതേസമയം പാർട്ടിയുടെ പാർലമെന്ററി ബോഡി നദ്ദയോട് സ്ഥാനത്ത് തുടരാൻ കഴിയുമോ എന്ന ആരാഞ്ഞിരുന്നു. മെമ്പർഷിപ്പ് ക്യാംപെയിനും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂർത്തിയാകും വരെ നിലവിലെ വർക്കിംഗ് പ്രസിഡന്റ് തുടരും
ജൂലൈയിലാണ് പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാംപെയിൻ തുടങ്ങുക. ഇത് ആറു മാസം നീണ്ടു നിൽക്കുന്ന പ്രക്രിയയാണ്. ഡിസംബർ ജനുവരിയിലായിരിക്കും പുതിയ പ്രസിഡന്റിനെ നിയോഗിക്കുക. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കാലാവധി 2025 ജനുവരി മുതൽ ആരംഭിക്കും.
പാർലമെന്ററി ബോർഡ് 2019 ജൂൺ 17-ന് ശ്രീ നദ്ദയെ വർക്കിംഗ് പ്രസിഡന്റാക്കി. 2020 ജനുവരി 20-ന് അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രസിഡന്റായി ചുമതലയേറ്റു, അദ്ദേഹത്തിന്റെ കാലാവധി ഈ വർഷം ജനുവരിയിൽ അവസാനിച്ചു. എന്നാൽ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നദ്ദയ്ക്ക് ജൂൺ അവസാനം വരെ കാലാവധി നീട്ടിനൽകിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
