ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വീണ്ടും സ്നേഹ സംഗമം

വാരിയർ ഫൗണ്ടേഷൻ പിആർ ഹെഡ് രമേശ് വാസു മുതിർന്നവർക്കു വേണ്ടി മോട്ടിവേഷണൽ സ്പീച്ചും, സംഗീത അധ്യാപിക ഗീത കൃഷ്ണനും (ഓൾ ഇന്ത്യ റേഡിയോ) സംഘവും ഗാനസന്ധ്യയും അവതരിപ്പിച്ചു

author-image
Honey V G
New Update
sangm

നവിമുംബൈ:ഒരിക്കൽ കൂടി ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്‍റെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ മുതിർന്ന അംഗങ്ങൾക്കായി ഒരു സായാഹ്നം ഒരുക്കി. സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പബ്ലിക് റിലേഷൻസ് കൺവീനർ കെ.ടി. നായർ സ്വാഗതം ആശംസിച്ചു. അതിഥികളെ അദ്ദേഹം പരിചയപ്പെടുത്തി. വാരിയർ ഫൗണ്ടേഷൻ പിആർ ഹെഡ് രമേശ് വാസു മുതിർന്നവർക്കു വേണ്ടി മോട്ടിവേഷണൽ സ്പീച്ചും, സംഗീത അധ്യാപിക ഗീത കൃഷ്ണനും (ഓൾ ഇന്ത്യ റേഡിയോ) സംഘവും ഗാനസന്ധ്യയും അവതരിപ്പിച്ചു. മുൻ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ജെ. ജോസഫ്, എസ്. ഭാസ്കരൻ നായർ, എം.പി. ജോസ്, പി.കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട നന്ദി പ്രകാശനം നടത്തി.

nrlsg

Mumbai City