ഇൻഡിഗോയ്ക്ക് പുതിയ എതിരാളി; ഇന്ത്യൻ ആകാശം കീഴടക്കാൻ ശംഖ് എയർ എത്തുന്നു

ആഭ്യന്തര സർവീസുകൾക്ക് പ്രാധാന്യം നൽകിയാണ് ശംഖ് എയറിന്റെ കടന്നുവരവ്. രാജ്യത്ത് വിമാന സർവീസ് കുറവായതും യാത്രക്കാർ ഏറെയുള്ളതുമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ ശംഖ് എയർ സർവീസ് നടത്തുക.

author-image
Anagha Rajeev
New Update
shankh air
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ വ്യോമയാന മേഖലയിൽ ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പുതിയൊരു എതിരാളി എത്തുന്നു. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ശംഖ് എയറിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ ക്ലിയറൻസ് കൂടി ലഭിച്ചാൽ സർവീസ് ആരംഭിക്കാം.

ആഭ്യന്തര സർവീസുകൾക്ക് പ്രാധാന്യം നൽകിയാണ് ശംഖ് എയറിന്റെ കടന്നുവരവ്. രാജ്യത്ത് വിമാന സർവീസ് കുറവായതും യാത്രക്കാർ ഏറെയുള്ളതുമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ ശംഖ് എയർ സർവീസ് നടത്തുക. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാന കമ്പനിയുടെ പ്രധാന കേന്ദ്രങ്ങൾ നോയിഡയും ലഖ്‌നൗവും ആയിരിക്കും.

ലഖ്‌നൗവിൽ നിന്നും നോയിഡയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ ഇൻഡിഗോയാണ് ആഭ്യന്തര മാർക്കറ്റിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത്. ആഭ്യന്തര മാർക്കറ്റിൽ ശംഖ് എയർ ഇൻഡിഗോയ്ക്ക് എതിരാളിയാകുമെന്നാണ് വിലയിരുത്തലുകൾ. മൂന്ന് വർഷത്തെ ലൈസൻസ് ആണ് നിലവിൽ കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യവസായിയായ ശർവൺ കുമാർ വിശ്വകർമയാണ് ശംഖ് എയറിന്റെ ചെയർമാൻ. 

Shankh Air