പുതിയ ആദായ നികുതി ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍. ആകെ 23 അധ്യായങ്ങള്‍, 622 പേജുകള്‍; 536 വകുപ്പുകള്‍. ഏറ്റവും ചുരുക്കി, ലളിതമായാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക. ആറു പതിറ്റാണ്ടു പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരം വെക്കുന്നതാണ് പുതിയ നിയമ നിര്‍മാണം.നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കു പകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും. നിലവിലെ ആദായ നികുതി നിയമത്തിന്റെ പകുതി പേജുകളിലേക്ക് ആകെ പേജുകളുടെ എണ്ണം (622) ചുരുക്കിയിട്ടുണ്ട്. സെക്ഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചതു വഴി നികുതി രീതിയില്‍ ഘടനാപരമായ ചിട്ടപ്പെടുത്തലാണ് വരുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള വ്യവസ്ഥകള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ബില്ലിനോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം, ബില്‍ സഭയില്‍ വെക്കുന്നതോടെയാണ് വ്യക്തമാവുക. ബില്‍ അവതരിപ്പിച്ച ശേഷം പരിശോധനക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടേക്കും.
പുതിയ ആദായ നികുതി ബില്‍ നാളെ പാര്‍ലമെന്റില്‍
പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക. ആറു പതിറ്റാണ്ടു പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരം വെക്കുന്നതാണ് പുതിയ നിയമ നിര്‍മാണം.
New Update