ഇനി മുതൽ റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്

തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ ആവശ്യങ്ങൾക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു.

author-image
Vishnupriya
New Update
pa

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ ആവശ്യങ്ങൾക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുക. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്‌സൈറ്റുകളും ആണ് നിലവിലുള്ളത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തില്‍.

mobile application railway