ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കൂടുതൽ സ്മാർട്ടാവുകയാണ്. ശുചിത്വ പരിപാലനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ വിവിധ ട്രെയിൻ കോച്ചുകളും റെയിൽവേ സ്റ്റേഷനുകളുമാണ് ഇനി മുതൽ ഡ്രോണുകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത്. ഇത് വൃത്തിയാക്കൽ കാര്യക്ഷമമാക്കുകയും, കൈ കൊണ്ട് വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കടന്ന് വൃത്തിയാക്കുകയും ചെയ്യുന്നു.
ഇതു വഴി യാത്രക്കാരുടെ യാത്ര അനുഭവം മെച്ചപ്പെടുത്താനും റെയിൽവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആധുനികമാക്കാനും കഴിയും. "സ്വച്ഛ് ഭാരത്" മിഷനുമായി ചേർന്ന് സർക്കാർ എറ്റെടുക്കുന്ന ഈ പുതിയ നടപടികൾ പൊതുസേവന രംഗത്ത് ഓട്ടോമേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഉദാഹരണവുമാണ്.