ഭര്‍തൃഹരി മഹ്താബ് ലോക്‌സഭാ പ്രോടേം സ്പീക്കര്‍

ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി ഹരേക്രുഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്താബ്. ഒഡീഷയിലെ കട്ടക്കില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയിച്ചത്.

author-image
Prana
New Update
bhartruhari

New pro time speaker

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഡീഷയില്‍ നിന്നുള്ള ബിജെപിയുടെ പ്രധാന നേതാവ് ഭര്‍തൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നിയമന ഉത്തരവിറക്കിയത്. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗത്തിനാണ് പരമ്പരാഗതമായി പ്രോടേം സ്പീക്കര്‍ പദവി ലഭിക്കുക. അദ്ദേഹം പിന്നീട് മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റ് എംപിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.1998 മുതല്‍ ആറ് തവണ ബിജെഡി ടിക്കറ്റില്‍ വിജയിച്ച മഹ്താബ്, പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ഈ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പാര്‍ട്ടി മാറിയത്.

ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി ഹരേക്രുഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്താബ്. ഒഡീഷയിലെ കട്ടക്കില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയിച്ചത്.

 

pro time speaker