ന്യൂഡല്‍ഹി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്കു പ്രാമുഖ്യം നല്‍കി ഇന്ത്യയിലെ റജിസ്‌ട്രേഷന്‍ നിയമം മാറുന്നു. 1908 ലെ റജിസ്‌ട്രേഷന്‍ നിയമത്തിനു പകരം പുതിയ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബില്ലിന്റെ കരടുരൂപം പൊ തുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു.ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പ്രക്രിയയ്ക്ക് നിയമസാധുത നല്‍കാനുള്ള വ്യവ സ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ ഇലക്ട്രോണിക് ആയി രേഖകള്‍ ഹാജരാക്കാനും അവസരമൊരുങ്ങും. റജിസ്‌ട്രേഷനായി ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷനും ഏതൊക്കെ കാരണങ്ങള്‍ മുന്‍നിര്‍ത്തി റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് ഒരു റജിസ്‌ട്രേഷന്‍ നടപടി നിരസിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഏകപക്ഷീയമായ തീരുമാന ങ്ങള്‍ ഒഴിവാക്കാനാണിത്.റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതി നുള്ള ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ക്ക് രൂപീകരിക്കാനും വ്യവസ്ഥ യുണ്ട്.അഡീഷനല്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടേഴ്‌സ് ജനറല്‍ ഓഫ് റജിസ്‌ട്രേഷന്‍ എന്നീ തസ്തികകള്‍ വരുംപരിശോധനയുമുണ്ടാകും.ആധാര്‍ ഇല്ലാത്തവര്‍ക്കു ബദല്‍ വെരിഫിക്കേഷന്‍ രീതികള്‍ ഉപയോഗിക്കാം.ബില്ലിന്റെ കരട് രൂപം : dolr.gov.in ല്‍
ജൂണ്‍ 26ന് മുന്‍പ് അഭിപ്രായം അറിയിക്കണം. ഇമെയില്‍ : sanand.b@gmail.in.നിര്‍ബന്ധിത റജിസ്‌ട്രേഷനു വേണ്ട രേഖകളുടെ പട്ടിക വിപുലപ്പെടുത്തും.
പുതിയ റജിസ്ട്രേഷന്‍ നിയമം : കരട് പ്രസിദ്ധീകരിച്ചു
ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പ്രക്രിയയ്ക്ക് നിയമസാധുത നല്‍കാനുള്ള വ്യവ സ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ ഇലക്ട്രോണിക് ആയി രേഖകള്‍ ഹാജരാക്കാനും അവസരമൊരുങ്ങും.
New Update