പുതുവര്‍ഷം: രാജ്യത്തെ നിയമങ്ങളിലും നയങ്ങളിലുമെല്ലാം മാറ്റം

ജിഎസ്ടി, യുപിഐ പേയ്‌മെന്റ്, ഇപിഎഫ്ഒ എന്നിവയിലെല്ലാം ജനുവരി ഒന്നിന് മാറ്റം വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍ ചട്ടത്തിന്റെ രണ്ടാം പതിപ്പാണ് ജനവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്നത്.

author-image
Prana
New Update
upi 1

പുതുവര്‍ഷത്തിന്റെ വരവോടെ രാജ്യത്തെ നിയമങ്ങളിലും നയങ്ങളിലുമെല്ലാം മാറ്റം വരാന്‍ പോവുകയാണ്. ജിഎസ്ടി, യുപിഐ പേയ്‌മെന്റ്, ഇപിഎഫ്ഒ എന്നിവയിലെല്ലാം ജനുവരി ഒന്നിന് മാറ്റം വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍ ചട്ടത്തിന്റെ രണ്ടാം പതിപ്പാണ് ജനവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി അവര്‍ക്ക് അധിക പരിശോധന ആവശ്യമില്ല. ഒപ്പം
ഫണ്് എടിഎം വഴി പിന്‍വലിക്കാനുള്ള ഓപ്ഷന്‍്‌സും ലഭ്യമാവും.യുപിഐ ഇടപാട് പരിധിയിലെ വര്‍ധനയാണ് അടുത്തത്. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള പരിധി 5000 രൂപയായിരുന്നു. അത് 10,000 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് ജാമ്യമില്ലാതെ ലഭിക്കുന്ന വായ്പ തുകയുടെ പരിധി 2 ലക്ഷ രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇതും ഒന്നാം തിയ്യതി മുതല്‍ ലഭ്യമാവും.എല്ലാ നികുതിദായകര്‍ക്കും എംഎഫ്എ നിര്‍ബന്ധമാകുന്നു എന്നതാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, ജിഎസ്ടി പോര്‍ട്ടലുകളിലെ സുരക്ഷ മുമ്പത്തേക്കാള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതും പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ പ്രാബല്യത്തില്‍ വരും.

upi law and policies national gst epf