/kalakaumudi/media/media_files/2025/06/29/new-born-dumped-2025-06-29-15-37-26.png)
മുംബൈ : നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വളര്‍ത്താന്‍ കഴിയില്ലെന്ന കുറിപ്പും സമീപത്തുനിന്ന് കണ്ടെടുത്തു.നവി മുംബൈയിലെ പന്‍വേല്‍ പ്രദേശത്തെ തക്ക കോളനിയിലെ റോഡരികില്‍ നീല നിറത്തിലുള്ള കൊട്ടയില്‍ കുഞ്ഞ് കിടക്കുന്നതായി പ്രദേശവാസിയാണ് പൊലീസില്‍ അറിയിച്ചത്.തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാല്‍ കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും നവജാതശിശുവിന്റെ മാതാപിതാക്കള്‍ എഴുതിയ ഒരു കുറിപ്പും കൊട്ടയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.നവജാതശിശുവിനെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ പന്‍വേല്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.