/kalakaumudi/media/media_files/2025/03/26/qVsCqVTU75b4renIHBgh.jpg)
മുംബൈ:മുംബൈ ഛത്രപതി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ടോയ്‌ലറ്റിലെ ശൗചാലയത്തിലെ ചവറ്റു കുട്ടയിൽ നിന്ന് ഒരു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10:30 ഓടെയാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലിസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നവജാതശിശുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടർ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.പ്രതിയെ തിരിച്ചറിയാൻ വിമാനത്താവളത്തിലെ ടെർമിനൽ T2 ൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പോലീസ് സ്കാൻ ചെയ്തിരുന്നു.എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടില്ല.മൃതദേഹം കണ്ടെടുത്ത ശേഷം കൂപ്പർ ആശുപത്രിയിലേക്ക് അയച്ചു.