/kalakaumudi/media/media_files/2025/09/02/delhi-highcourt-2025-09-02-08-38-47.jpg)
ന്യൂഡല്‍ഹി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനില്‍ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിര്‍ദ്ദേശം.
ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു.
കൂടാതെ, യുവ അഭിഭാഷകന്റെ സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.