മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ

രണ്ട് ദിവസം മുൻപേ കാണാതെയായ കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി

author-image
Vineeth Sudhakar
New Update
daed

 ആലുവ : മലയാറ്റൂരിൽ ദുരൂഹത സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.മുണ്ടങ്ങമറ്റം സ്വദേശി പത്തൊൻപതുകാരി ചിത്ര പ്രിയയുടെ മൃതദേഹം സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചിത്ര പ്രിയയെക്കുറിച്ച് ഇത് വരെ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.പിന്നീട് ചൊവ്വാഴ്ച ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം ലഭിച്ചു.മരണം കാരണം വ്യക്തമല്ല.പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.