/kalakaumudi/media/media_files/2025/12/16/img_0474-2025-12-16-14-17-38.webp)
ഗായകന്‍ ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നത്.വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പിന്നീട് ഞായാറാഴ്ച വിവാഹ വിരുന്നും ഒരുക്കി.ചടങ്ങിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വിവാഹത്തില്‍ പങ്കെടുത്തിരുന്നു.അച്ഛനെപ്പോലെ സംഗീതലോകത്തെത്തിയ അരവിന്ദ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലെ കവര്‍ സോങ്ങുകളിലൂടെയാണ് അരവിന്ദ് ശ്രദ്ധിക്കപ്പെടുന്നത്. 'ദി ട്രെയ്ന്‍' എന്ന ചിത്രത്തിലാണ് അരവിന്ദ് ആദ്യമായി പിന്നണി ഗായകനായത്.നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചല്‍സ്, മൈ ലൈഫ് പാര്‍ട്ണര്‍, സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടി. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. ക്ലാസിക്കല്‍ ഡാന്‍സറായ സ്നേഹ മമ്മൂട്ടിയുടെ 'ബസൂക്ക' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
