അതിജീവിതയുടെ പേര് വീഡിയോയിൽ പരാമർശിച്ചു.നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന് എതിരെ വീണ്ടും പരാതി നൽകി അതി ജീവിത

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നടിയുടെ പേര് പരാമർശം നടത്തിയതിൽ പരാതി നൽകി അതിജീവിത

author-image
Vineeth Sudhakar
New Update
IMG_0492

എറണാകുളം : സിനിമ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന് എതിരെ വീണ്ടും മുഖ്യ മന്ത്രിക്ക് പരാതി നൽകി അതിജീവിത.ഇന്നലെ സർക്കാറിന്റെ അതിഥിയായ് അതിജീവിത എത്തിയപ്പോൾ ആയിരുന്നു പരാതി നൽകിയത്.കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ആയ മാർട്ടിൻ സോഷ്യൽ മീഡിയ വഴി ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.കേസിൽ ഗൂഡാലോചന നടന്നിരുന്നു എന്നും.കേസിൽ ദിലീപ് പ്രതി അല്ല മറിച്ചു അതി ജീവിതയും സുഹൃത്തുക്കളും ചേർന്ന് അയാളെ മുൻവൈരാഗ്യം വെച്ചു കുടുക്കിയത് ആണ് എന്നുമായിരുന്നു വിഡിയോയിൽ ഉള്ളത്.കൂടാതെ പൾസർ സുനിയായ് അതിജീവിതക്ക് മുൻ ബന്ധം ഉണ്ട് എന്നും കാറിൽ വച്ച് അവർ പരസ്പരം ചുംബിച്ചത് കണ്ടു എന്നും ഇയാൾ വിഡിയോയിൽ പറയുന്നു.കാറിൽ പീഡനം നടന്നില്ല എന്നും ഇവർ പരസ്പരം ഗൂഡലോചന നടത്തി എന്നുമാണ് മറ്റൊരു പരാമർശം.

കഴിഞ്ഞ ദിവസം കോടതി കേസിലെ ആറ് പ്രതികൾക്കും 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.കുറ്റക്കാരൻ അല്ല എന്ന് കണ്ട് എട്ടാം പ്രതി ദിലീപിനെ വെറുതെ വിടുകയും ചെയ്തു.ഇതിൽ അപ്പീലിന് പോകാനിരിക്കെ ആണ് രണ്ടാം പ്രതിയുടെ വീഡിയോ വൈറൽ ആകുന്നത്.വിഡിയോയിൽ വീണ്ടും തന്നെ മോശക്കാരിയാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാണ് അതി ജീവിത വീണ്ടും പരാതി നൽകിയത്.ഉടനെ നടപടികൾ ഉണ്ടാകും എന്നാണ് സർക്കാർ നൽകിയ ഉറപ്പ്.വരും ദിവസങ്ങളിൽ കേസിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവരും എന്ന് കരുതാം