ഭാഗ്യ ലക്ഷ്മിയുടെ ഇരട്ടത്താപ്പ്

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടൻ ദിലീപിനെതിരെ വ്യക്തി വൈരാഗ്യം കാണിക്കുന്നു എന്ന് സോഷ്യൽ മീഡിയ

author-image
Vineeth Sudhakar
New Update
a

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെ തുടർന്ന് ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജി വെച്ചിരുന്നു.തുടർന്ന് പല പത്ര സമ്മേളനങ്ങളിലും നടൻ ദിലീപ് കുറ്റക്കാരൻ ആണെന്നും ശിക്ഷ ലഭിക്കണം എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു.ഇപ്പോൾ ഭാഗ്യ ലക്ഷ്മിക്ക് എതിരെ തിരിഞ്ഞിരിക്കുയാണ് ഒരു വിഭാഗം.സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ ഉള്ള ശ്രമമാണ് ഇവരുടേത് എന്നാണ് ആളുകൾ പറയുന്നത്.മുൻപ് ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിൽ ആയ വേടന്റെ കൂടെ ഒരുമിച്ച് വേദി പങ്കിടുകയും വേടനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മി ദിലീപ് വിഷയത്തിൽ കാണിക്കുന്നത് രാഷ്ട്രീയ വിയോജിപ്പും വ്യക്തിപരമായ പകയും ആണെന്ന് ആണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.അല്ലെങ്കിൽ ഒരേ രീതിയിൽ ഉള്ള കേസിൽ ഒരാളുടെ പക്ഷം നിൽക്കുകയും മറ്റൊരാളെ അധിക്ഷേപിക്കുകയും ചെയ്യാൻ സാധിക്കില്ല എന്ന് ഇവർ പറയുന്നു.