വീണ്ടും പണി പറ്റിച്ച് ഡേറ്റിങ് ആപ്പ്

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊൽക്കാത്ത സ്വദേശിയെ കൊച്ചിയിൽ എത്തിച്ച് പണവും മറ്റും അപഹാരിച്ചു മുങ്ങി കശ്മീർ സ്വദേശി

author-image
Vineeth Sudhakar
New Update
IMG_0506

കൊച്ചി :ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കാശ്മീർ സ്വദേശിയെ വിശ്വസിച്ചു കൊച്ചിയിൽ എത്തിയ കൊൽക്കാത്ത സ്വദേശിനിയുടെ പണവും സാധനങ്ങളും കവർന്നു കശ്മീർ സ്വദേശി മുങ്ങി.ആലുവയിൽ ഒരു സ്വകാര്യം ബാങ്ക്‌ ജീവനക്കാരൻ ആയ യുവാവിന് എതിരെ പോലീസ് കേസ് എടുത്തു എങ്കിലും ഇതുവരെ കണ്ടെത്താൻ ആയില്ല. ഡേറ്റിങ് ആപ്പിലെ വാക്കുകകൾ വിശ്വസിച്ചു മാതാപിതാക്കളയും ,ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിൽ എത്തിയതാണ് യുവതി.സ്വകാര്യം ബാങ്ക്‌ ജീവനക്കാരൻ ആയ അമൻ ദേവിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയ യുവതി അമനൊപ്പം താമസിച്ചു വരുകയായിരുന്നു.വീട്ടുകാരുടെ സമ്മതം വാങ്ങാൻ പോയ അമൻ ദേവ് പിന്നീട് തിരിച്ചു വന്നില്ല.വീട്ടുകാർക്ക് വിവാഹത്തിന് സമ്മതം ഇല്ല എന്നും തമ്മിൽ പിരിയാം എന്നും ആവശ്യപ്പെട്ട അമൻ ദേവ് പിന്നീട് യുവതിയുടെ നിർബന്ധം സഹിക്ക വയ്യാതെ കൊച്ചിയിൽ എത്താം എന്ന് പറഞ്ഞ അമൻ ദേവിനെ വിശ്വാസച്ചു യുവതി വീണ്ടും കൊച്ചിയിൽ എത്തിയപ്പോൾ അമൻ വന്നിരുന്നില്ല.ഫ്ലാറ്റ് പൂട്ടി കിടക്കുകയും ആയിരുന്നു.പിന്നീട് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയ യുവതി പോലീസ്ന് ഒപ്പം ഫ്ലാറ്റ് തുറന്നപ്പോൾ ആണ് സ്വർണ്ണവും പണവും നഷ്ടമായ വിവരം അറിയുന്നത്.