കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പോലീസ് പിടിയിൽ.മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് നവാസിന്റെ രീതി.

author-image
Vineeth Sudhakar
New Update
IMG_0507

തിരുവനന്തപുരം:കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പോലീസ് പിടിയിൽ. നേമം, പൊന്നുമംഗലം, പ്ലാവിള വീട്ടില്‍ ബാറ്ററി നവാസ് എന്ന നവാസിനെ ആണ് പോലീസ് സഹസികമായി അറസ്റ്റ് ചെയ്തത്.ഗ്രാമ പ്രദേശങ്ങളിൽ ആളില്ലാത്ത വീടുകൾ നോക്കി വെച്ചു മോഷണം നടത്തി ലഭിക്കുന്ന ക്യാഷ് കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.രണ്ടാഴ്ച മുൻപ് പാറശാല ഭാഗത്തു നിരവധി വീടുകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു.cctv യിൽ മോഷണ ശേഷം നവാസ് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ച പോലീസ് തുടർന്ന് ഇയാളെ  അന്വേഷിച്ചു വരുകയായിരുന്നു.ഇതിനിടയിൽ ഇയാളുടെ കൂട്ടാളി കുട്ടൻ എന്ന അനീഷിനെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്ന് നവാസിന്റെ വിവരങ്ങൾ ലഭിച്ച പോലീസ് ഇന്നലെ വൈകീട്ട് തിരുവനന്തപുറത്തെ ആഡംബര ഫ്ലാറ്റിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനിലായി അറുപതിൽ അധികം കേസ് ഇയാളുടെ പേരിലുണ്ട്.മോഷണ മുതൽ കൊണ്ട് ആഡംബര കാറുകൾ, ഫ്ലാറ്റുകൾ എന്നിവ സ്വന്തമായി ഉള്ള നവാസ് വിദേശത്തു ബിസിനസ് നടത്തിവരുകയാണ്.പോലീസ് നവാസിനെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.