കാസർഗോഡ് : കാസർഗോഡ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ നിർണായക സംശയങ്ങളുമായി പോലീസ്.ഇന്നലെ നടന്ന സംഭവത്തിൽ ആന്ധ്രാ സ്വദേശികൾ അറസ്റ്റിലായിരുന്നു.പട്ടാപകൽ നടു റോഡിൽ വെച്ചു നടന്ന ഈ അതിക്രമത്തിന് പിന്നിൽ ഹവാല ഇടപാട് ഉണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.ഉഡുപ്പി ഹോട്ടലിൽ വെച്ചാണ് ഹനീഫയെ തട്ടി കൊണ്ട് പോകുന്നത് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ആണ് പീലീസിൽ വിവരം അറീച്ചത്.തുടർന്ന് വണ്ടി നമ്പർ പരിശോധിച്ചപ്പോൾ കർണാടക രെജിസ്റ്റർ ആണെന്ന് മനസ്സിലാക്കി കർണാടക പോലീസിനെ വിവരം അറീച്ചു.കർണാടകയിലെ ഹസനിൽ വെച്ചാണ് പ്രതികളെ പിടികൂടുന്നത്.സാമ്പത്തിക ഇടപാടുകൾ ആണെന്ന് പോലീസ് ആദ്യമേ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ ഹവാല അത് പോലെ നോട്ട് ഇരട്ടിപ്പികൽ, കള്ളനോട്ട് അച്ചടി എന്നിവയാണ് എന്ന് പോലീസ് സംശയം ഉന്നയിച്ചു.ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് കരുതുന്നത്.
കാസർഗോഡ് പട്ടാപകൽ യുവാവിനെ തട്ടി കൊണ്ട് പോയതിന് പിന്നിൽ നോട്ട് ഇരട്ടിപ്പ് സംഘമെന്ന് സംശയം
കാസർഗോഡ് ഇന്നലെ യുവാവിനെ തട്ടി കൊണ്ട് പോയതിനു പിന്നിൽ നോട്ട് ഇരട്ടിപ്പ് ഹവാല ഇടപാട് സംഘമെന്ന് സംശയം.മേൽപറമ്പ് സ്വദേശി ഹനീഫയെ ആണ് ആന്ധ്രാ സ്വദേശികൾ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
