/kalakaumudi/media/media_files/2025/12/18/img_0508-2025-12-18-10-30-52.jpeg)
ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നര വയസ്സുകാരിയുടെ ഡെങ്കിപ്പനി പരിശോധന റിപ്പോർട്ട് എട്ട് ദിവസം കഴിഞ്ഞിട്ടും കിട്ടി ഇല്ല എന്ന് പരാതി.മെഡിക്കൽ ലാബിൽ അനേഷിച്ചപ്പോൾ കിറ്റ് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.ആരോഗ്യ മേഖലയിലെ നമ്പർ വൺ കരുതലിന്റെ ഏറ്റവും അവസാനത്തെ മെഡിക്കൽ അനാസ്ഥയാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് വന്നത്.പനിയെ തുടർന്ന് എത്തിയ ഒന്നര വയസ്സുകാരിക്ക് ഡെങ്കി ആണെന്ന് സംശയം വന്നതിനെ തുടർന്ന് ടെസ്റ്റുകൾ നടത്തുകയായിരുന്നു.ലാബിൽ കൊടുത്ത സാമ്പിളിന്റെ റിപ്പോർട്ട് എട്ട് ദിവസം ആയിട്ടും കിട്ടാഞ്ഞിട്ട് അന്വേഷിച്ചു ചെന്നപ്പോൾ ആണ് ഇത്തരത്തിൽ കിറ്റ് ഇല്ല എന്ന മറുപടി ലഭിച്ചത്.കിറ്റ് ഇല്ല എന്നുള്ള വിവരം ലാബ് അധികൃതർ അറീച്ചിരുന്നില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്.റിസൾട്ട് വരാത്തത് കൊണ്ട് പാരസറ്റ മരുന്ന് മാത്രമാണ് നൽകിയിരുന്നത്.പിന്നീട് അവർ അഅവിടെ നിന്നും ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .കുഞ്ഞു ഇപ്പോൾ അവിടെ അഡ്മിറ്റ് ആണ്.മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയപോയാണ് ഇത്തരം ഒരു കാര്യം അധികൃതർ പോലും അറിയുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
