പാലക്കാട്‌ പ്രവാസിയെ തട്ടി കൊണ്ട് പോയ സംഭവം വീഡിയോ പുറത്ത്

പാലക്കാട്‌ പ്രവാസിയെ തട്ടിക്കൊണ്ടു പോയ്‌ 70 കോടി ആവശ്യപ്പെട്ടു.പ്രവാസിയുടെ കണ്ണും കായ്യും കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ പുറത്ത്

author-image
Vineeth Sudhakar
New Update
jriweksnka

പാലക്കാട്‌:ചാലിശ്ശേരിയിൽ പ്രവാസിയെ തട്ടി കൊണ്ട് പോയ സംഭവത്തിൽ വീഡിയോ പുറത്ത്.കണ്ണ് കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇയാളെ വിട്ട് കിട്ടണം എങ്കിൽ 70 കോടി രൂപ നൽകണം എന്നാണ് സംഘം ആവശ്യപ്പെടുന്നത്.വണ്ടൂർ സ്വദേശി മുഹമ്മദലിയെ ആണ് തട്ടി കൊണ്ട് പോയത്.പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.ഈ മാസം ആറിനാണ് കാറു തടഞ്ഞു നിർത്തി ആറംഗ സംഘം മുഹമ്മദാലിയെ തട്ടി കൊണ്ട് പോകുന്നത്.തുടർന്ന് ഒരു വീട്ടിൽ പൂട്ടിയിട്ട ഇയാൾ രക്ഷപെട്ടു തിരിച്ചു എത്തുക ആയിരുന്നു.തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി.പിന്നീട് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.അതി ക്രൂരമായ രീതിയിൽ ആണ് ഇയാൾക്ക് മർദ്ദനം ഏറ്റത്.ഇപ്പോഴാണ് വീഡിയോ പുറത്തിറങ്ങുന്നത്.നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.