/kalakaumudi/media/media_files/2025/09/12/cpm-2025-09-12-11-41-31.jpg)
1980 ൽ പുറത്തിറങ്ങിയ ഭഗവാൻ കാല് മാറുന്നു എന്ന നാടകം അന്ന് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.ഹിന്ദു. വിശ്വാസികളെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞു ആർ എസ് എസ് ആ നാടകത്തിന് എതിരെ നിന്നു.പലയിടത്തും നാടകം നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞു.എന്നാൽ അന്ന് ആ നാടകം വേദിയിൽ നടത്താൻ മുന്നിട്ടിറങ്ങിയത് സാക്ഷാൽ CPM ആയിരുന്നു എന്നതാണ് രസകരമായ ഒരു കാര്യം.എന്നാൽ ഇന്ന് അതെ സിപിഎം ഒരു പാരഡി ഗാനത്തിൽ ഹിന്ദു മത വിശ്വാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞു കേസ് എടുത്തിരിക്കുന്നു.ഇപ്പോൾ വീണ്ടും പല ചർച്ചകൾക്ക് വഴി ഒരുങ്ങുമ്പോഴാണ് ഭഗവാൻ കാല് മാറുന്നു എന്ന നാടകവും ചർച്ചയാകുന്നത്.മനുഷ്യന്റെ കപടഭക്തിയെയും സ്വാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണ് ഇതിലെ ഇതിവൃത്തം. ഭക്തിയുടെ പേരിൽ മനുഷ്യർ കാണിച്ചുകൂട്ടുന്ന കോമാളിത്തരങ്ങളും അഴിമതികളും കണ്ട് സഹികെട്ട്, വിഗ്രഹരൂപത്തിലുള്ള ദൈവം ജീവൻ വച്ച് പ്രതികരിക്കാൻ തീരുമാനിക്കുന്നു. ദൈവം തന്റെ നിലപാടുകൾ മാറ്റുന്നതും (കാൽ മാറുന്നത്) അത് ഭക്തരിലും പുരോഹിതന്മാരിലും ഉണ്ടാക്കുന്ന പരിഭ്രാന്തിയുമാണ് നാടകത്തിന്റെ കാതൽ.
ഒരു ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയിൽ നിന്ന് മാറി നിൽക്കുന്നു (കാൽ മാറ്റിവെക്കുന്നു). ഇത് കണ്ട പരിഭ്രാന്തരായ അധികാരികൾ പരിഹാരക്രിയകൾക്കായി ശ്രമിക്കുന്നു. എന്നാൽ ദൈവം സംസാരിക്കാൻ തുടങ്ങുന്നതോടെ അവരുടെ കാപട്യം ഓരോന്നായി പുറത്തുവരുന്നു. മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കായി ദൈവത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഈ നാടകം തുറന്നുകാട്ടുന്നു.വലിയ സെറ്റുകളോ ആഡംബരങ്ങളോ ഇല്ലാതെ തന്നെ അവതരിപ്പിക്കാൻ കഴിയുന്ന ഒരു നാടകമാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
