അശ്ലീല ചിത്രം ഇനി മിനിറ്റ് കൊണ്ട് ഗൂഗിൾ ജെമിനിയുടെ നാനോ ബനാന ദുരുപയോഗം ചെയ്യുന്ന പുതിയ സമൂഹം

ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്പ്‌ ഡേറ്റ് നാനോ ബനാന ഉപയോഗിച്ച് പലരുടെയും ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്

author-image
Vineeth Sudhakar
New Update
IMG_0512

ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്‌ബോട്ടിലെ നാനോബനാന ഇമേജ് എഡിറ്റ് എഐ സംവിധാനം വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.അടുത്തകാലത്താണ് ജെമിനിയിലെ നാനോ ബനാന ഫീച്ചര്‍ ആഗോള തലത്തില്‍ വൈറലായത്. വ്യക്തികളുടെ ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. ഇത്തരത്തിലുള്ള നിരവധി പ്രോംറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രോംറ്റുകള്‍ തയ്യാറാക്കാന്‍ അറിയാത്തവര്‍ക്ക് ഇങ്ങനെ പ്രചരിക്കുന്ന പ്രോംറ്റുകള്‍ പകര്‍ത്തി ചിത്രങ്ങള്‍ക്കൊപ്പം ജെമിനിക്ക് നല്‍കിയാല്‍ മാത്രം മതിയാവും.

ഇതേ രീതിയിലാണ് ആളുകളെ അര്‍ധനഗ്നരാക്കാനും, ആളുകള്‍ തമ്മിലുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ നിര്‍മിക്കാനുമെല്ലാമുള്ള പ്രോംറ്റുകള്‍ പ്രചരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെയും അവരറിയാതെയും ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കാനാവുമെന്നത് ആശങ്ക ഉയര്‍ത്തുന്നു. ലക്ഷക്കണക്കിനാളുകളാണ് ഇത്തരം അക്കൗണ്ടുകള്‍ പിന്തുടരുന്നത്.