/kalakaumudi/media/media_files/2025/12/19/img_0553-2025-12-19-16-24-52.jpeg)
കൊച്ചി: വാര്യന്‍കുന്നത്ത് അഹമ്മദ് ഹാജിക്കെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരേയെടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്‌റ്റേ ചെയ്തു.
അഡ്വ. വി. സജിത്കുമാര്‍ മുഖേന ശശികല ടീച്ചര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് സി.എസ്. ഡയസാണ് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിന്ദുവംശഹത്യ നടത്തിയ വാര്യന്‍കുന്നനെ സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിക്കാനും മലപ്പുറത്ത് ഇയാള്‍ക്കു സ്മാരകം പണിയാനുമുള്ള ജില്ലാ പഞ്ചായത്ത് നീക്കത്തിനെതിരെ 2022 ആഗസ്ത് 31ന് കുന്നുമ്മലില്‍ നടന്ന പ്രതിഷേധ ധര്‍ണയിലാണ് ടീച്ചര്‍ പ്രസംഗിച്ചത്.
ഇത്തരമൊരു സ്മാരകത്തിനെതിരേ ലോകത്തെ മുഴുവന്‍ ഹിന്ദുക്കളും ജനാധിപത്യ വിശ്വാസികളും രംഗത്തുവരുമെന്നു പറഞ്ഞ അവര്‍, ഹിന്ദുക്കളെ ഇനിയും കുത്തി നോവിക്കണോയെന്നും അനന്തര ഫലമെന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോയെന്നും പ്രസംഗതിനിടെ ടീച്ചർ ചോദിച്ചു. വാര്യന്‍കുന്നന്‍ ചെയ്തുകൂട്ടിയ ഭീകരതകളെപ്പറ്റിയുള്ള ചരിത്ര വസ്തുതകളാണ് ടീച്ചര്‍ പറഞ്ഞതെന്നും ഡോ. ബി.ആര്‍. അംബേദ്കറടക്കം പ്രമുഖരുടെ പുസ്തകങ്ങളിലും ഇക്കാര്യങ്ങളുണ്ടെന്നും അഡ്വ. സജിത്കുമാര്‍ കോടതിയില്‍ വിശദീകരിച്ചു. പ്രകോപനപരമായി പ്രസംഗിച്ചെന്നും മത വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചെടുത്ത കേസില്‍ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്കിയിരുന്നു. ഇതിനെതിരേയാണ് ഹര്‍ജി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
