കു​ടും​ബ ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വ​തി​യെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

വാ​ക്കേ​റ്റ​ത്തെതു​ട​ർ​ന്ന് അ​മൃ​ത​യെ ജി​തി​ൻ പ്ര​കാ​ശ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കാ​ൽ അ​റ്റ​നി​ല​യി​ലാ​ണ്. കൈ​ക്കും സാരമായ പരിക്ക് ഉണ്ട്

author-image
Vineeth Sudhakar
New Update
sfjdikwshjhns

മലപ്പുറം :കു​ടും​ബ​വ​ഴ​ക്കി​നെതു​ട​ർ​ന്ന് യു​വ​തി​യെ വാടക വീട്ടിൽ vechu വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റിൽ. മ​ല​പ്പു​റം പൊ​ന്നാ​നി കോ​ട്ട​ത്ത​റ സ്വ​ദേ​ശി​നി
അ​മൃ​ത(23)​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വാ​യ മ​ല​പ്പുറം എ​ട​പ്പാ​ൾ സ്വ​ദേ​ശി ക​ള​രി​പ​റ​മ്പി​ൽ ജി​തി​ൻ പ്ര​കാ​ശിനെ(24) ​തൃശൂ​ർ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇ​ന്ന​ലെ പു​ല​ർ​ച്ചെ രണ്ടരയോടെ​യാ​യി​രു​ന്നു സം​ഭ​വം.വാ​ക്കേ​റ്റ​ത്തെതു​ട​ർ​ന്ന് അ​മൃ​ത​യെ ജി​തി​ൻ പ്ര​കാ​ശ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കാ​ൽ അ​റ്റ​നി​ല​യി​ലാ​ണ്. കൈ​ക്കും ശ​രീ​ര​ത്തി​ലും സാ​ര​മാ​യ പ​രിക്കു​ണ്ട്.യു​വ​തി​യു​ടെ നി​ലവിളികേ​ട്ട് ഓ​ടി​ക്കൂടി​യ 
അ​യ​ൽ​വാ​സി​ക​ൾ യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ‌അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ അ​മൃ​ത​യു​ടെ അ​മ്മ 
ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജിതിന് എതിരെ വധ ശ്രമത്തിന് അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.