/kalakaumudi/media/media_files/2025/12/20/img_0583-2025-12-20-14-03-39.jpeg)
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ അജിജീവിതക്ക് എതിരെ പുറത്ത് വിട്ട വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാകുക ആണ്.ദിലീപ് സിനിമ മികച്ച വിജയം നേടിയതോടെ ആരാധകർ വീണ്ടും ഈ വീഡിയോ ചർച്ച ചെയ്യുന്നു.കേസിന്റെ പ്രാരംഭ ഘട്ടം മുതൽ തന്നെ തന്നെ കരുവാക്കിയതാണെന്ന നിലപാടാണ് മാർട്ടിൻ സ്വീകരിച്ചത്. ആക്രമണം നടന്ന ദിവസം നടി സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് മാർട്ടിൻ ആയിരുന്നു. എന്നാൽ, പൾസർ സുനിയും സംഘവും കാറിൽ അതിക്രമിച്ചു കയറിയപ്പോൾ താൻ നിസ്സഹായനായിരുന്നുവെന്നും തനിക്ക് ഈ ഗൂഢാലോചനയിൽ പങ്കില്ലെന്നുമാണ് മാർട്ടിൻ കോടതിയിൽ വാദിച്ചത്.
പിന്നീട്
ജയിലിൽ കഴിയുന്ന സമയത്തും കോടതിയിലേക്കുള്ള യാത്രയ്ക്കിടയിലും മാർട്ടിൻ നടത്തിയ ചില പ്രതികരണങ്ങൾ ശ്രദ്ധേയമാണ്
വമ്പൻ സ്രാവുകൾ ഇനിയും പുറത്തുണ്ട്":
കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ, യഥാർത്ഥ പ്രതികൾ പുറത്താണെന്നും തങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരെ കരുവാക്കുകയാണെന്നും മാർട്ടിൻ ആരോപിച്ചിരുന്നു
.
•എന്നാൽ വിചാരണയുടെ ഒരു ഘട്ടത്തിൽ, പോലീസിന്റെ ഭീഷണി മൂലമാണ് താൻ ദിലീപിനെതിരെ സംസാരിച്ചതെന്നും തനിക്ക് ദിലീപിനെ അറിയില്ലെന്നും മാർട്ടിൻ തിരുത്തി പറഞ്ഞിരുന്നു. ഇത് കേസിൽ പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിരുന്നു.
പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും, ഉന്നതരുടെ പേര് പറയാൻ നിർബന്ധിച്ചെന്നുമാണ് മാർട്ടിൻ പിന്നീട് കോടതിയിൽ പറഞ്ഞത്. ദിലീപിനെ കേസിൽ കുടുക്കാൻ പോലീസ് തന്നെ സാക്ഷിയാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും മാർട്ടിൻ ആരോപിച്ചു.
വിചാരണ കോടതിയിൽ പലപ്പോഴും മാർട്ടിൻ പൊട്ടിത്തെറിക്കുകയും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. താൻ ആറ് വർഷത്തോളം ജയിലിൽ കിടന്നത് മറ്റാരുടെയോ കുറ്റത്തിനാണെന്ന വാദത്തിൽ അദ്ദേഹം ഉറച്ചു നിന്നു.
ഈ കേസിലെ വിചാരണ ഇപ്പോഴും രഹസ്യമായി തുടർന്നു കൊണ്ടിരിക്കുകയാണ്. വിചാരണ കോടതിയിലെ പല സാക്ഷികളും മൊഴി മാറ്റിയതും കേസിനെ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
മാർട്ടിൻ നിലവിൽ ജാമ്യത്തിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
