ആറ് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

കോഴിക്കോട് കാക്കൂരിൽ ആണ് ആറ് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നത്

author-image
Vineeth Sudhakar
New Update
murder crime

കോഴിക്കോട് : കോഴിക്കോട് കാക്കൂർ പുന്നശ്ശേരിയിൽ ആറ്  വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു.ukg വിദ്യാർത്ഥിയായ നന്ദ ഹർഷൻ ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ ശേഷം അമ്മ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിവരം വിളിച്ചു പറയുക ആയിരുന്നു.മുത്തശ്ശനോട്‌ കൂടെ മുറിയിൽ ഉറങ്ങിയ കുട്ടി അച്ഛൻ ജോലിക്ക് പോയ ശേഷം രാവിലെ എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് പോയതാണ്.ഇതിനിടെയാണ് അമ്മ അനു മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.പിന്നീട് കൺട്രോൾ റൂമിൽ വിളിച്ചു അറീച്ചു.ഉടനെ സ്ഥലത്തു എത്തിയ പോലീസ് കുളിമുറിയിൽ കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്.ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോയെക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കെ എസ് എഫി ജീവനക്കാരി ആയ അനു മാനസിക രോഗത്തിന് മുൻപ് ചികിത്സ തേടിയിട്ടുള്ള ആളാണ്.മാനസിക പ്രശനങ്ങൾ ആണ് കൊലപാതകത്തിന് കാരണം എന്ന നിഗമനത്തിലാണ് പോലീസ്.